രഞ്ജിത്തിന്റെ ‘ബിലാത്തിക്കഥ’

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രത്തിന് ‘ബിലാത്തിക്കഥ’ എന്ന് പേരിട്ടു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ എഴുതുന്നത് സേതുവാണ്. അനു സിത്താരയാണ് ചിത്രത്തിലെ നായിക

കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, കനിഹ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ മലയാളത്തിന്റെ ഒരു സൂപ്പർതാരം കൂടി അഭിനയിക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. പ്രശാന്ത് നായർ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം സന്ദീപ്.