പിഷാരടി സംവിധായകനാകുന്നു; ചാക്കോച്ചനും ജയറാമും പ്രധാനതാരങ്ങള്‍

നടനും അവതാരകനുമായ രമേശ് പിഷാരടി സംവിധായകനാകുന്നു. പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയറാമും നായകന്മാരാകുന്നു. ജയറാമിന്റെ വ്യത്യസ്തമാര്‍ന്ന ലുക്കാണ് പ്രധാന ആകര്‍ഷണം. അനുശ്രീയാണ് നായിക.

ചിത്രത്തിനെ അനൗണ്‍സ്മെന്റാണ് ഇപ്പോള്‍ പ്രേക്ഷകപ്രീതി നേടുന്നത്. തികച്ചും പുതുമയോടെയും രസകരമായുമാണ് രമേശ് പിഷാരടിയും ധർമജനും ചേര്‍ന്ന് ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. രസകരമായ അവതരണഗാനം ഒരുക്കുന്നത് നാദിര്‍ഷയാണ്.

മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിരിയുടെ വിരുന്നൊരുക്കാന്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.