അഗര്‍ബത്തിക്ക് ശേഷം പുതിയ ഉത്പന്നവുമായി പുണ്യാളന്‍; വിഡിയോ

രഞ്ജിത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ പ്രമൊ വിഡിയോ പുറത്ത്. ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തിയുണ്ടാക്കാനും അത് മാര്‍ക്കറ്റിലിറക്കാനും ജോയ് താക്കോല്‍ക്കാരന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല. 

പക്ഷെ ഇത്തവണ പുതിയൊരു പ്രോഡക്ടുമായാണ് ജോയ് എത്തുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് തന്നെ ബിസിനസ്സ് വ്യാപിക്കുകയാണ് ഇത്തവണത്തെ ശ്രമം. പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്. അമ്പാനി ജിയോ ഇറക്കിയ പോലെ തരംഗമാക്കാനാണ് ഇവരുടെ പരിശ്രമം.

ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ രണ്ടാംഭാഗത്തിലുണ്ട്. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.