സുരാജിന്റെ ‘സവാരി’; മോഷൻ പോസ്റ്റർ

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന 'സവാരി' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അശോക് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് അതിഥിവേഷത്തിലെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. സിനിമയിൽ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി നവാഗത സംവിധായകൻ അശോക് നായർ ഒരുക്കുന്ന ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന ‘സവാരി’യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ വേഷമിടുന്നു. കഴിഞ്ഞ വർഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.