‘ഗൂഢാലോചന’യുമായി ധ്യാനും കൂട്ടരും നവംബർ 3ന് എത്തും

ധ്യാൻ ശ്രീനിവാസൻ–അജു വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗൂഢാലോചന റിലീസിനൊരുങ്ങുന്നു. ചിത്രം നവംബര്‍ മൂന്നിന് തിയറ്ററുകളിലെത്തും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 

മലയാള സിനിമയുടെ യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് കൂടിയാണിത്. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നു.

സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്നതാണ്. ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന നാല് സുഹൃത്തുകളുടെ ആലോചനയാണ് ഗുഢാലോചന. 

അജാസ് ഇബ്രാഹിം നിർമിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കും.