മുകേഷിന്റെ മകൻ നായകൻ; കല്യാണം ഫസ്റ്റ്ലുക്ക്

നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രം ‘കല്യാണം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജേഷ് നായര്‍ ആണ് കല്യാണം സംവിധാനം ചെയ്യുന്നത്. ബിജു മേനോനെ നായകനാക്കി ഒരുക്കിയ സോള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകനാണ് രാജേഷ്. 

ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്. നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. 

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.