ലാൽ ആരാധകരുടെ ‘സുവർണ പുരുഷൻ’; റിലീസ് 20ന്

ഇന്നസെന്റിനെ മുഖ്യ കഥാപാത്രമാക്കി സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുവര്‍ണ പുരുഷന്‍. മോഹന്‍ലാല്‍ ആരാധകനായ തിയറ്റര്‍ ഓപ്പറേറ്റർ ആയാണ് ഇന്നസെന്റെ ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഏപ്രിൽ 20ന് തിയറ്ററുകളിലെത്തും.

ലെന, സുനിൽ സുഗദ, ബിജുക്കുട്ടൻ എന്നിവരാണ് മറ്റുതാരങ്ങൾ. മോഹന്‍ലാല്‍ എന്ന താരത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. ഇരിങ്ങാലക്കുടയിലെ ഒരു തിയറ്ററില്‍ പുലിമുരുകന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് കഥ.