Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന്റെ ‘മാംഗല്യം തന്തുനാനേന’; ടീസർ

mangalyam

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം "മാംഗല്യം തന്തുനാനേന"യുടെ ടീസർ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്നറാകും ചിത്രം.  ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ച സൗമ്യയുടെ ആദ്യ സംവിധാനസംരഭമാണിത്.

Mangalyam Thanthunanena - Official Movie Teaser

കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിന്റെ ഭാഷയിലൂടെ പറയുകയാണ് മാംഗല്യം തന്തുനാനേനാ. റോയ് എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. റോയിയുടെ ഭാര്യാ ക്ലാരയെ നിമിഷ അവതരിപ്പിക്കുന്നു.

ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഗത, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും അണിനിരക്കുന്നു.

സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് ചിത്രം തിയറ്ററുകളിലെത്തും.