Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ; സിനിമയിൽ അഭിനയിക്കാം

casting-call

‘നിങ്ങൾക്ക് മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ...?’’ ചോദ്യം ഇരുപതിനും ഇരുപത്തിയാറിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ്. എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ജെ.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്കുള്ള ഒരു ഗംഭീര അവസരമാണ്. ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന കാസ്റ്റിംഗ് കോളിലാണ് ഈ കഴിവുള്ള പുതിയ പെൺകുട്ടികളെ തേടുന്നത്. അതു മാത്രമല്ല, ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള ഒരു കുറുമ്പനെയും പിന്നിലിരിക്കാൻ പന്ത്രണ്ടിനും പതിന്നാറിനും ഇടയിൽ പ്രായമുള്ള ഒരു തന്റേടിയേയും വേണം. താത്പര്യമുള്ളവർ വിഡിയോയും ബയോഡേറ്റയും ഉൾപ്പടെ അയയ്ക്കുക. മെയിൽ– jjtgfmovie@gmail.com