Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകശ്രദ്ധനേടി തട്ടുംപുറത്ത് അച്യുതൻ ടീസർ

thattinpurathu-achyuthan

ലാൽ ജോസ്-കുഞ്ചാക്കോ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമായ തട്ടും പുറത്ത് അച്യുതന്റെ  ടീസർ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. ഒരു കൂട്ടം കുഞ്ഞു കൃഷ്ണന്മാർക്കിടയിൽ അച്യുതൻ എന്ന കഥാപാത്രം എത്തിപ്പടുന്നതായാണ് ടീസറില്‍ ദൃശ്യവത്കരിക്കുന്നത്.  

Thattumpurathu Achuthan ' | Official Teaser

ലാൽ ജോസ് എന്ന സംവിധായകനിൽ പ്രേക്ഷകർ കൊടുക്കുന്ന വിശ്വാസവും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ തുടരെയുള്ള വിജയ ചിത്രങ്ങളും ഈ ചിത്രം കാണാൻ ഉള്ള ആഗ്രഹം പ്രേക്ഷകരിൽ വർധിക്കുകയാണ്. ഒരു മികച്ച കുടുംബ ചിത്രം ആകും തട്ടുംപുറത്ത് അച്യുതൻ എന്നാണ് റിപ്പോർട്ട്.

പുതുമുഖം ശ്രവണയാണ് നായിക. നെടുമുടി വേണു, ജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കര്‍, സീമ ജി നായര്‍, സേതുലക്ഷമി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍

എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു. ബിയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ 'ചാര്‍ളി'യ്ക്ക് ശേഷം ഷെബിന്‍ ബക്കറിന്റെ ആദ്യ സ്വതന്ത്ര നിര്‍മാണ സംരംഭം കൂടിയാണ് തട്ടിന്‍പുറത്ത് അച്യുതന്‍.