തൃശൂർ ഗഡിയായി ദുൽക്കർ സൽമാൻ

മലയാളസിനിമയ്ക്ക് ‘തൃശൂര് ബാഷ ഭാഗ്യം തരുന്ന ഭാഷയാണ്. അതുകൊണ്ടുതന്നെ തൃശൂർ ഭാഷ വിഷയമായിട്ടുള്ള സകല സിനിമകളും വിജയിച്ച ചരിത്രമേയുള്ളൂ. അങ്ങ് പത്മരാജൻ കാലത്തെ തൂവാനത്തുമ്പികൾ മുതൽ ഇങ്ങോട്ട്. മോഹൻലാലിനും മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊക്കെ ശേഷം തൃശൂർ ഭാഷയിൽ ഒരു കലക്ക് കലക്കാൻ ഒരുങ്ങുകയാണ് യുവതാരം ദുൽക്കർ സൽമാൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തൃശൂരുകാരനായി ദുൽക്കർ എത്തുക. മുകേഷ് ആണ് ദുൽക്കറിന്റെ അച്ഛനായി എത്തുക. ഒരു അച്ഛൻ–മകൻ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം.

തൃശൂര് ബാഷ ചതിക്കില്ല്യാട്ടാ......

മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട മുകേഷ് ആദ്യമായാണ് ദുൽക്കറിനൊപ്പം അഭിനയിക്കുന്നത്. പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. തൃശൂർ തന്നെയാണ് പ്രധാനലൊക്കേഷൻ.