തട്ടത്തിൻ മറയത്തിന്റെ തമിഴ്; ടീസർ കാണാം

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പ് റിലീസിംഗിന് റിലീസിങിന് ഒരുങ്ങുന്നു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഓളാ തട്ടിമിട്ടാൽ ഉണ്ടല്ലോ എന്റെ സാറേ’ ഈ സൂപ്പർഹിറ്റ് ഡയലോഗിന്റെ തമിഴ്പതിപ്പാണ് തമിഴ് ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.

നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ്. ഇഷാ തല്‍വാര്‍ തന്നെയാണ് സിനിമയിലെ നായിക. മനോജ് കെ ജയനും അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. ടീസറില്‍ വിനീത് പാടിയ മലയാളം ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ജി വി ശ്രീകുമാർ. ഛായാഗ്രഹണം വിഷ്ണു ശർമ.