കാവ്യയുടെ ആകാശവാണി; മോഷൻ പോസ്റ്റർ

തണുത്തുപോയ ബെഡ് കോഫി, ടൂത്ത് ബ്രഷിലെ തലമുടി അതുമല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലിക്കൊപ്പം വിളമ്പിയ ഉപ്പ് കൂടിപ്പോയ ചമ്മന്തി...തുടങ്ങി എന്ത് കാരണവും മതി വെളുപ്പാൻ കാലത്തൊരു യുദ്ധം പൊട്ടിപ്പുറപ്പെടാൻ...

കുസൃതികളും കുന്നായ്മകളുമായി ആകാശും വാണിയും കൂട്ടരും ഫെബ്രുവരി 12ന് നിങ്ങൾക്കരികിലേക്കെത്തുകയാണ്. വിജയ് ബാബു നായകനാകുന്ന ആകാശ് വാണിയിൽ കാവ്യ മാധവനാണ് നായിക.

ഖായിസ് മില്ലെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റുതാരങ്ങൾ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.