കമ്മീഷണർ ഡയലോഗുമായി ദിലീപ്; വെൽകം ടു സെൻട്രൽ ജയിൽ ട്രെയിലർ

ദിലീപിന്റെ ഓണചിത്രം വെൽകം ടു സെൻട്രൽ ജയിൽ ട്രെയിലർ പുറത്തിറങ്ങി. പതിവ് ദിലീപ് ചിത്രങ്ങളുടെ എല്ലാ ചേരുവകളും കോർത്തിണക്കിയ ചിത്രം കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.

കുബേരൻ എന്ന ചിത്രമൊരുക്കി പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിൽ കമ്മീഷണർ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ഡയലോഗ് ദിലീപ് അനുകരിക്കുന്നുണ്ട്. സിനിമക്ക് സംഭാഷണം ഒരുക്കിയ രൺജി പണിക്കരുടെ മുന്നിലാണ് ദിലീപ് ഈ ഡയലോഗ് പുനരവതിപ്പിക്കുന്നതെന്നതും ശ്രദ്ധേയം. ചിത്രം സെപ്റ്റംബർ ഒൻപതിന് പുറത്തിറങ്ങും.