കാവ്യയുടെ ആകാശവാണി; ട്രെയിലർ കാണാം

ഷി ടാക്‌സി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ നായികയായെത്തുന്ന ചിത്രമാണ് ആകാശവാണി. നവാഗതനായ ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ബാബുവാണ് നായകൻ. ഒരു കൊതുക് കണ്ട കഥ എന്ന ടാഗ് ലൈനോടുകൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിൽ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റുതാരങ്ങൾ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.