ആൻമരിയയ്ക്കും സണ്ണിക്കുമൊപ്പം ദുൽക്കറും

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്‍മരിയ കലിപ്പിലാണ്’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൈവത്തിരുമകൾ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സാറ അര്‍ജുന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായും എത്തുന്നുണ്ട്. ചെറിയരീതിയില്‍ താനും ചിത്രവുമായി സഹകരിക്കുന്നുണ്ടെന്നും ദുല്‍ക്കർ പറഞ്ഞു. കുട്ടികളെക്കുറിച്ചുള്ള സിനിമകള്‍ എനിക്കിഷ്ടമാണ്. ഈ വര്‍ഷം അത്തരം കുറച്ച് ചിത്രങ്ങളില്‍ എനിക്ക് അവസരമുണ്ട്. അതില്‍ ആന്‍മരിയയാണ് ആദ്യത്തേത്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.