ആസിഫിന്റെ അച്ഛനായി ബിജു മേനോൻ; അനുരാഗ കരിക്കിൻവെള്ളം ട്രെയിലർ കാണാം

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഖാലിദ് റഹ്മാനാണ് സംവിധാനം. നവീന്‍ ഭാസ്ക്കറാണ് തിരക്കഥ. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവർ ചിത്രം നിര്‍മിക്കുന്നു.

ആശാ ശരത്, സുദീപ് കോപ്പ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം. ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.