ദുല്‍ഖർ തരംഗമാകുന്നു; ചാർലി ട്രെയിലറിന് റെക്കോർഡ്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം ചാർലിയുടെ ട്രെയിലർ പുറത്തിറങ്ങി. എബിസിഡി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

യൂട്യൂബിലെത്തി ആദ്യ 12 മണിക്കൂറുകള്‍ക്കുള്ളിൽ 2 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ ട്രെയിലർ കണ്ടത്. ഈ റെക്കോര്‍ഡ് നേടുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ചാർലി.

പാർവതി, അപർണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, െചന്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നാണ് തിരക്കഥ തയാറാക്കയിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.