ദിലീപിന്റെ കിങ് ലയർ എത്തുന്നു

ദിലീപ് നായകനാകുന്ന സിദ്ദിഖ്–ലാൽ ചിത്രം കിങ് ലയറിന്റെ ചിത്രീകരണം ദുബായിയില്‍ പൂര്‍ത്തിയായി. കേരളത്തിലും ദുബായിയിലുമായി ഒരു മാസത്തോളം ചിത്രീകരണം നടന്നിരുന്നു.

സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണ, ബാലു വര്‍ഗീസ്, ആശ ശരത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതം. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കിങ് ലയർ.

ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ദിലീപിന്റെ അടുത്ത പ്രോജക്ട്. ഈ വർഷം ഒരു കന്നഡ ചിത്രത്തിലും ദിലീപ് അഭിനയിക്കും.