ദിലീപിന്റെ ‘തള്ള്സെൽഫി’ വരുന്നു

മലയാളിപ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം കിംഗ് ലയർ നാളെ റിലീസിനെത്തുകയാണ്. ആരാധകർക്കായി ദിലീപിന്റെ സെൽഫിവിഡിയോ ഉടനെത്തും. വൈകിട്ട് ആറുമണിക്ക് മനോരമ ഓൺലൈനിലൂടെയാണ് സെൽഫിവിഡിയോ പുറത്തിറങ്ങുക.

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും കിങ് ലയർ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഡോണയാണ് നായിക. പ്രേമം സിനിമയിലൂടെ മലയാളിപ്രേക്ഷകന് പ്രിയങ്കരിയായി മാറിയ നടിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് കിങ് ലയർ.

ബാലു വര്‍ഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് സംഗീതം. ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്.