Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിയുമായി ജയസൂര്യ ആഗസ്റ്റ് 12ന് എത്തും

jayasurya-idi

ജയസൂര്യയുടെ ആക്ഷൻ ചിത്രം ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം / ഇടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയ ശിവത തന്നെയാണ് ഇടിയിലും നായിക.

നവാഗതനായ സാജിത് യാഹിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയായതിനാലാണ് കാസര്‍കോട് ലൊക്കേഷനാക്കിയത്. മംഗളൂരു, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.

അറോസ് ഇര്‍ഫാനും സംവിധായന്‍ സാജിദ് യാഹിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീതം. മാജിക് ലാന്റേണ്‍ ഫിലിംസ് ബാനറില്‍ ജാസും അരുണുമാണ് ചിത്രം നിർമിക്കുന്നത്. ഇറോസ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.