ജയസൂര്യയുടെ ജിലേബി; ട്രെയിലര്‍ കാണാം

ഗ്രാമീണ ബന്ധങ്ങളുടെ കഥ പറഞ്ഞ് ജയസൂര്യ നായകനാകുന്ന ചിത്രം ‘ജിലേബി’ റിലീസിങിന് ഒരുങ്ങുന്നു. ശ്രീക്കുട്ടനെന്ന കർഷകനായി ജയസൂര്യ അഭിനയിക്കുന്നു. കെ.പി.എസി ലളിതയാണ് ജയസൂര്യയുടെ അമ്മയുടെ വേഷത്തിലെത്തുന്നത്. രമ്യാ നമ്പീശനാണ് നായിക.

പരസ്യചിത്ര സംവിധായകനായ അരുൺ ശേഖറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ജിലേബി.