ദുൽക്കറിന്റെ ആക്ഷൻ അവതാരം; കമ്മട്ടിപ്പാടം ട്രെയിലർ

ദുൽക്കറിന്റെ ആക്ഷൻ ത്രില്ലർ കമ്മട്ടിപ്പാടം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാക്കുന്ന മാസ് ട്രെയിലർ തന്നെയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നതും.

രാജീവ് രവിയും ദുൽക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. ദുൽക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് വിതരണം. മെയ് 20ന് ചിത്രം തിയറ്ററുകളിലെത്തും.