ധനുഷിനൊപ്പം വിജയ്; മാരി ട്രെയിലര്‍

ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ ഒരുക്കുന്ന തമിഴ് ചിത്രം മാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ധനുഷ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ഗായകന്‍ വിജയ് യേശുദാസ് ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൊലീസ് വേഷത്തിലാണ് വിജയ് എത്തുക.

വായി മൂടി പേശവും എന്ന പേരില്‍ തമിഴിലും സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചിത്രമൊരുക്കിയ ബാലാജിയുടെ രണ്ടാമത്തെ ചിത്രമാണിത്.

അനിരുദ്ധ് രവിചന്ദറാണ് മാരിയുടെ സംഗീത സംവിധാനം. രാധികാ ശരത്കുമാര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കൊപ്പം ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസും ചേര്‍ന്നാണ് മാരി നിര്‍മിക്കുന്നത്.