ലൂസിത്താനിയൻ ഗേൾ; പാരിസ് ലക്ഷ്മിയുടെ ഹ്രസ്വചിത്രം

അഹല്യ ക്രിയേഷൻസിന് വേണ്ടി ബിമല്‍ കെ.എച്ച് അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ് ലൂസിത്താനിയൻ ഗേൾ. ഇതിനോടകം നിരവധി വിദേശ മേളകകളിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ചിത്രം.

പോർച്ചുഗീസ് ഇതിഹാസ കാവ്യമായ ഉസ് ലൂസ‍ീയധഷ്, ആണ് ചിത്രത്തിന്റെ അവലംബം. പോർച്ചുഗീസ് ജനതയുടെ ദേശീയ ഗ്രന്ഥം കൂടിയായ പ്രസ്തുത കാവ്യം, ഇതിനോടകം മിക്ക ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. 

തനു ബാലക് ക്യമറ നിർവ്വഹ‍ിച്ചിരിക്കുന്ന ചിത്രത്തിൽ, പാരിസ് ലക്ഷ്മിയും അരുൺ നായരും പ്രധാന വേഷങ്ങളിൽ എത്തുന്നു. എഡിറ്റിംഗ്. അഖിൽ  രാജ്. പശ്ചാത്തല സംഗീതം: വിശ്വജിത്ത്. തൃശ്ശൂരിലെ പ്രമുഖ പരസ്യ സ്ഥാപനമായ സോണെറ്റ് ക്രിയേഷൻസ് പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നു.

ലൂസിയധിലെ ചരിത്ര സ്ഥലികൾ സന്ദർശിക്കാനായി കേരളത്തിൽ എത്തുന്ന പോർച്ചുഗീസ് പെൺകുട്ടി അമന്റ (പാരീസ് ലക്ഷ്മി). കൊച്ചിയിൽ നിന്ന് ഒരു ഗൈഡിനെ, സാം (അരുൺ നായർ‌) കൂടെ കൂട്ടുന്നു. അമന്റയും സാമും കൂടി പ്രസ്തുത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നു. എന്നാൽ സാം പ്രതീക്ഷക്കും വിപരീതമായി നിരവധി ചരിത്ര സമസ്യകളിലൂടെ അമന്റയെ വഴി നടത്തുന്നതോടൊപ്പം പെൺകുട്ടിയുടെ മലബാറിലെ പൂർവികമായ തായ് വേരുകൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. വെളിച്ചം കണ്ടിട്ടില്ലാത്ത നിരവധി ചരിത്ര യാഥാർത്യങ്ങൾ ഇതിലൂടെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 

ലുഇസ് ഡി കമോയിംങ്ങ്ഷ് എഴുതിയ കാവ്യത്തിൽ വാസ്കോഡഗാമയുടെ കോഴ‍ിക്കോട് ലക്ഷ്യമാക്കിയുളള യാത്രയും, ഇവിടെ എത്തി ചേർന്നതിനു ശേഷം പോർച്ചുഗീസ് കാരും വിവിധ നാടുരാജ്യങ്ങളും ആയുണ്ടായ യുദ്ധങ്ങളും വർണിച്ചിരിക്കുന്നു. കോഴിക്കോടും, കണ്ണൂരും കൊച്ചിയും, കൊടുങ്ങല്ലൂരും എല്ലാ പ്രതിപാദ്യമായ കാവ്യത്തിൽ സ്ഥല നാമങ്ങൾക്ക് പലയിടത്തും കഥാപാത്ര സ്വഭാവം തന്നെ കൈവരുന്നുണ്ട്. എങ്കിൽ തന്നെയും ഗ്രന്ഥത്തിന്റെ ഒരു മലയാളം വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടത് 2016 ൽ മാത്രമാണ് എന്നത് കൗതുകകരമായ വസ്തുതയാണ്.