Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെസ്ബിയൻ പ്രണയകഥയുമായി മലയാളഹ്രസ്വചിത്രം; വിഡിയോ

ivide-short-film

സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥ പറയുകയാണ് ഇവിടെ എന്ന ഹ്രസ്വചിത്രം. ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

Ivide Short Film

താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിരുന്നു.

രേഷ്മ ശിവകുമാർ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ജിതേഷ്.

സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന ഐപിസി 377ആം വകുപ്പ് റദ്ദാക്കി സുപ്രീം കോടതിയുടെ ചരിത്ര വിധി വന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം പ്രമേയാക്കി അണിയറപ്രവർത്തകർ രംഗത്തുവന്നത്.