Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുഞ്ഞിന്റെ സങ്കടം കാണാതെ പോകരുത്; ചർച്ചയായി ‘ഹോപ്ഫുളി’

hopefyllu

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മഹേഷ് കുമാർ സംവിധാനം ചെയ്ത ‘ഹോപ്ഫുളി’ എന്ന ഹ്രസ്വചിത്രം. ഇന്നത്തെ കാലത്ത്  കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകൾക്കു നേരെയാണ് ചിത്രം വിരൽ ചൂണ്ടുന്നത്.

Hopefully Short Film

യുഎഇയിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ഡയലോഗുകൾ ഒന്നുമില്ലാതെ വികാരനിർഭരമായ രംഗങ്ങളുമായി ചിത്രം മുന്നോട്ടുപോകുന്നു. തിരക്കേറിയ ജീവിതം നയിക്കുന്ന മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയം.

ഛായാഗ്രഹണം പ്രവീൺ ടി. ജയദേവനാണ്. നൗഫൽ ബാഷ എഡിറ്റിങ്. സംഗീതം ചെയ്തിരിക്കുന്നത് രതീഷ് റോയ് ആണ്. ഷഹീൻ ഷാഹി,  കിനാവള്ളി ഫെയിം സൗമ്യ മേനോൻ, ബേബി വൈഗ നിതീഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.