ദൃശ്യവിസ്മയം ഒരുക്കാന്‍ 'യൂദാസിന്റെ ളോഹ'യുടെ ടീസർ

ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ഷോർട്ട്ഫിലിം 'യൂദാസിന്റെ ളോഹ'യുടെ ടീസര്‍ റിലീസ് ചെയ്തു. ദിലീപ് നായകനായ രാമലീല , പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഗോപിയാണ് ഫെയ്സ്ബുക്ക് പേജിലൂടെ 'ടീസർ ' ലോഞ്ച് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ടീസറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഗോകുല്‍ സുരേഷ് നായകനായ 'പപ്പു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഉമേഷ് കൃഷ്ണന്‍. ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍, എന്നിവരും അഭിനയിച്ചിരിക്കുന്നു. 

സതീഷ് കുറുപ്പിന്റെ അസോസിയേറ്റ് ആയ നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സുഹാസ് രാജേന്ദ്രന്‍ , സംഗീതം മിഥുന്‍ മുരളി.  ചിത്രത്തിലെ വെസ്റ്റേണ്‍ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും ഉമേഷ് കൃഷ്ണനാണ്. ആര്‍ട്ട് ബിജു മേനോന്‍, എക്‌സിക്യൂട്ടീവ് പ്രെഡ്യൂസര്‍ പ്രദീഷ് ഊറ്റക്കുഴിയില്‍, പ്രൊജക്ട് മാനേജേഴ്‌സ് അനന്ദന്‍ സി.വി, നിതിന്‍ മോഹന്‍ , അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിഥുന്‍ എം. എസ്, രാജു , സ്റ്റില്‍ ക്ലിന്റ് ബേബി ജേക്കബ്.