Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാസിനെ വിവാഹം കഴിക്കണം; ആരാധികയ്ക്ക് അനുഷ്കയുടെ മറുപടി

anushka-video

ബാഹുബലിയിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അവർ അത് നിഷേധിച്ചെങ്കിലും ആരാധകർക്ക് ഇരുവരും വിവാഹം കഴിച്ച് കാണണമെന്നാണ് ആഗ്രഹം. ഈയിടെ അഭിമുഖത്തിൽ ഇതേ ചോദ്യം അനുഷ്‌കയോട് ഒരു പ്രേക്ഷക ചോദിച്ചു. 

Anushka's Reply to a Fan on Anushka -

‘നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ, അത് നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ പ്രഭാസിനെ വിവാഹം കഴിക്കണം എന്നാണ് ആരാധികയുടെ ആവശ്യം. ഇതുകേട്ട അനുഷ്‌കയുടെ മറുപടി പെട്ടന്നായിരുന്നു. ‘നിങ്ങളുടെ ജീവിതത്തിന്റെ വിലപ്പെട്ട സമയം എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നീക്കിവച്ചതിനു നന്ദി എന്ന പരിഹാസത്തോടെയാണ് അനുഷ്‌ക തുടങ്ങിയത്. ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. അതിലപ്പുറം ഒരു രസതന്ത്രം അത് അവതരിപ്പിച്ച ആളുകള്‍ക്കില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും വ്യക്തിപരമായ ഈ ചോദ്യത്തിന് മറ്റ് മറുപടിയില്ല.’ അനുഷ്‌ക പറഞ്ഞു.