കൊട്ടാരക്കര ഇളക്കി മറിച്ച് ദുൽഖർ; വിഡിയോ

കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാൻ തടിച്ച് കൂടിയത് ആയിരങ്ങൾ. പുതിയ ചിത്രം കർവാന്റെ റിലീസിന് ശേഷം ദുൽഖർ പങ്കെടുക്കുന്ന പരിപാടി കൂടിയായിരുന്നു ഇത്.

ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലും പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു.