മുരുഗദോസ്–വിജയ് ചിത്രത്തിന്റെ ഛായാഗ്രാഹകനായി ഗിരീഷ് ഗംഗാധരൻ

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ തമിഴിലേക്ക്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം ഒരു വമ്പൻ പ്രോജക്ട് തന്നെയാണ്.

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഗിരീഷ് ക്യാമറ ചലിപ്പിക്കുക. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നുവരുന്നു.