വിക്രത്തിന്റെ മകൻ ഇനി ‘വർമ’

തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ‍ ഒരുങ്ങുകയാണ് വിക്രത്തിന്റെ മകൻ ധ്രുവ്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇപ്പോഴിതാ സിനിമയുടെ പേര് വിക്രം അനൗൺസ് ചെയ്തിരിക്കുന്നു. വർമഎന്നാണ് തമിഴ് റീമേയ്ക്കിന് പേരിട്ടിരിക്കുന്നത്. തമിഴകത്തിന്റെ സൂപ്പർതാരമായ വിക്രത്തിന് കരിയർ ബ്രേക്ക് നൽകിയതും സംവിധായകൻ ബാലയായിരുന്നു. 1999ൽ ഇരുവരും ഒന്നിച്ച സേതു വിക്രത്തെ തമിഴിലെ മുൻനിര താരമാക്കി മാറ്റി.

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. പുതുമുഖം വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി.