പ്രിയൻ–ലിസി മകൾ കല്യാണി നായികയാകുന്ന ഹലോ; ടീസർ

സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ. നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി നായകനാകുന്ന സിനിമയിൽ പ്രിയദർശൻ–ലിസിയുടെ മകൾ കല്യാണിയാണ് നായികയാകുന്നത്.

ആക്​ഷന് പ്രാധാന്യമുള്ള സിനിമയിൽ പാർക്കൗര്‍ അഭ്യാസിയായാണ് അഖിൽ എത്തുക. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ് വിനോദ്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് നിര്‍മാണം.

നേരത്തെ അക്കിനേനി കുടുംബത്തെ മുഴുവൻവച്ച് മനം എന്നൊരു ചിത്രവും വിക്രം കുമാർ സംവിധാനം ചെയ്തിരുന്നു. അഖില്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഹലോ. ആദ്യ ചിത്രമായ അഖിൽ ബോക്സ്ഓഫീസിൽ പരാജയമായിരുന്നു.