നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു

നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു. തമിഴ് ചാനലിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയാണ് ദിവ്യ. 2014 ലാണ് ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും വിവാഹിതരാകുന്നത്. ആറുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

നേരത്തെ ഇരുവരും തമ്മിൽ പിരിയുന്നുവെന്ന് വാർത്ത വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.  ഇപ്പോഴിതാ ചെന്നൈ കുടുംബകോടതിയിൽ ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്തു. 

ദിവ്യദർശിനി സിനിമയിൽ അഭിനയിക്കുന്നത് ശ്രീകാന്തിന്റെ കുടുംബത്തിന് ഇഷ്ടപ്പെടാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. 

വിവാഹത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്ത പവർപാണ്ടി എന്ന സിനിമയിൽ ദിവ്യ അഭിനയിച്ചിരുന്നു. കൂടാതെ ഗൗതം മേനോൻ–വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിലും പ്രധാനവേഷത്തിൽ ദിവ്യദർശിനി അഭിനയിക്കുന്നുണ്ട്.