സൂരിയോട് മാപ്പ് ചോദിച്ച് വിക്രം

തമിഴ് ഹാസ്യതാരം സൂരിയോട് മാപ്പ് ചോദിച്ച് നടൻ വിക്രം. പുതിയ ചിത്രമായ സ്കെച്ചിൽ സൂരിയുടെ ചില രംഗങ്ങൾ ഒഴിവാക്കിയിരുന്നു. വിക്രം തന്നെ ഇടപെട്ടാണ് ആ രംഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ വിക്രം തന്നെ ഇതിന്റെ കാരണം വെളിപ്പെടുത്തി. അങ്ങനെ ചെയ്തതിൽ സൂരിയോട് മാപ്പുപറയുന്നുവെന്നും വിക്രം പറഞ്ഞു.

വിക്രത്തിന്റെ വാക്കുകളിലേക്ക്–

സൂരി സ്കെച്ചിൽ ചില രംഗങ്ങളിൽ മാത്രം വന്നുപോകുന്നുണ്ട്. സൂരിയുടെ കുറെ രംഗങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. അത് കുറയാൻ കാരണം ഞാൻ ആണ്. കുറച്ചുഭാഗങ്ങളുമായി മാച്ച് ചെയ്യാത്തതിനാൽ മറ്റ് രംഗങ്ങൾക്കൊപ്പം സൂരിയുടെ ഭാഗങ്ങളും കട്ട് ചെയ്ത് കളഞ്ഞു. അതിന് കാരണക്കാരൻ ഞാൻ മാത്രമാണ്.

അടുത്ത ചിത്രത്തിൽ നമ്മൾ ഒരുമിച്ച് മുഴുനീള വേഷം ചെയ്തിരിക്കും. നിങ്ങൾ നായകനായി അഭിനയിക്കുന്ന സിനിമയിൽ ഞാൻ കോമഡി വേഷം ചെയ്യാം. എനിക്ക് അതിന് ഒരു കുഴപ്പവുമില്ല. ഇല്ലെങ്കിൽ രണ്ടുപേർക്കും ചെയ്യാം. ഇതെന്റെ ഉറപ്പ്.

സിനിമാ ഇൻഡസ്ട്രിയിലെ വളരെ സത്യസന്ധതയുള്ള നടനാണ് സൂരി. അദ്ദേഹം വന്നുപോകുന്നതേ അറിയില്ല. സിനിമയിലും മികച്ച രീതിയിൽ ചെയ്തു. അദ്ദേഹത്തോടും ഞാൻ രംഗങ്ങൾ കട്ട് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. സൂരിയോട് ഞാൻ മാപ്പ് ചോദിക്കുന്നു.