വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങി സമാന്ത

തെലുങ്ക് സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച ഒന്നാണ് സൂപ്പർതാരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം. ഗോവയിൽ ഒരാഴ്ച നീണ്ടുനിന്ന വിവാഹത്തിന് മാത്രം ചിലവായത് ഏകദേശം പത്തുകോടി രൂപയാണ്.

ദമ്പതികൾ വമ്പൻതാരങ്ങളായതുകൊണ്ട് തന്നെ വിലപിടിച്ചതായിരുന്നു ഇവർക്ക് ലഭിച്ച വിവാഹസമ്മാനങ്ങളും. ഇപ്പോഴിതാ തങ്ങൾക്ക് ലഭിച്ച വിവാഹസമ്മാനങ്ങൾ ലേലത്തിന് വച്ച് വിൽക്കാൻ ഒരുങ്ങുകയാണ് സമാന്ത. 

പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റു ചികിത്സാചിലവുകൾക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സമാന്ത ഇങ്ങനെ ചെയ്യുന്നത്. നേരത്തെയും സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി താരം ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്.

നാഗചൈതന്യയോട് ഇക്കാര്യം സംസാരിച്ചപ്പോൾ പൂർണപിന്തുണയാണ് ലഭിച്ചത്. കൂടാതെ നാഗാർജുനയും അമലയും സമാന്തയ്ക്കൊപ്പമുണ്ട്.