Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കറും പറഞ്ഞു, ‘ദിനേശ് കാർത്തിക് തകർത്തു’

shankar-dinesh

അവിശ്വസനീയമായിരുന്നു ബംഗ്ലദേശിനെതിരെയുള്ള ഇന്ത്യയുടെ വിജയം. സിനിമാക്ലൈമാക്സിനെ െവല്ലുന്ന രീതിയിലായിരുന്നു ദിനേശ് കാർത്തിക് ബംഗ്ലാദേശിനെ അടിച്ചുപരത്തിയത്. അപ്രതീക്ഷിതമായ ക്ലൈമാക്‌സും ട്വിസ്റ്റുമെല്ലാം ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ചു.

തമിഴ് സംവിധായകൻ  ശങ്കര്‍ കളി കണ്ടു കഴിഞ്ഞതിന് ശേഷം ശങ്കര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. 'എന്തൊരു മഹത്തരവും മറക്കാനാവാത്തതുമായി ക്ലൈമാക്‌സ് ആണിത്. വിജയ നായകനായ ദിനേശ് കാര്‍ത്തികിന് അഭിനന്ദനങ്ങള്‍.'  ശങ്കർ മാത്രമല്ല നിരവധി താരങ്ങൾ ദിനേശിനെ പ്രശംസിച്ച് രംഗത്തെത്തി.

അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍. 19.6– അവസാന പന്ത്. ദിനേഷ് കാർത്തിക് ഉയർത്തി അടിക്കുന്നു. വീണ്ടുമൊരു സിക്സർ. ഇന്ത്യയ്ക്കു നാലു വിക്കറ്റ് ജയം. ബംഗ്ലദേശ് താരം സൗമ്യ സർക്കാർ ഗ്രൗണ്ടിൽ ഇരുന്ന് കരയുന്നു. സഹതാരങ്ങൾ ദിനേഷ് കാർത്തിക്കിനെ സന്തോഷം കൊണ്ട് പൊതിയുന്നു.