സാമി സ്ക്വയർ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ

വിക്രത്തിന്റെ ബിഗ് ബജറ്റ് ചിത്രം സാമി സ്ക്വയറിന്റെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് നിർമാണം.

കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്രഭു, ബോബി സിംഹ, ജോൺ വിജയ്, സൂരി തുടങ്ങി വൻതാരങ്ങളാണ് അണിനിരക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്.

സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്​ഷൻ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.