Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി റഹ്മാൻ

rahman-movie

മലയാള സിനിമയിലെ നിത്യഹരിത നായകന്മാരിൽ ഒരാളായ നടൻ റഹ്‌മാൻ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോൾ. മലയാളത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘രണ’മാണ് റഹ്മാന്റെ പുതിയ റിലീസ്.  'സർവൈവൽനാ എന്നാന്ന്   തെരിയുമാ' എന്ന റഹ്മാന്റെ ഡയലോഗോട് കൂടി പുറത്തിറങ്ങിയ സിനിമയുടെ ടീസറും വൈറലായിരുന്നു. 

മാസ്സ് ലുക്കിലുള്ള ദാമോദർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ റഹ്‌മാൻ അവതരിപ്പിക്കുന്നത്. റഹ്‌മാനും പൃഥ്വിരാജ് കൊമ്പു കോർക്കുന്നുവെന്നും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും  ആകാംക്ഷയും വർധിപ്പിക്കുന്നു. 

ഇതുകൂടാതെ തമിഴ് തെലുങ്കു സിനിമകളിലും റഹ്‌മാൻ സജീവമാണ്. തമിഴ് -തെലുങ്ക് ദ്വിഭാഷാ ചിത്രമായ ' 7 ' (സെവൻ), സങ്കൽപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന സ്പെയ്സ് അഡ്വഞ്ചർ  "അന്ത രക്ഷ - 9000 കിലോ. മീറ്റർ പെർ ഹവർ എന്നിവയാണ് തെലുങ്കിലെ പ്രോജക്ടുകൾ. തമിഴിൽ ഡി 16 നിലൂടെ ശ്രദ്ധേയനായ കാർത്തിക് നരേനും റഹ്‌മാനും 'നാടക മേടൈ' എന്നാ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നും വാർത്തയുണ്ട്.

മലയാളത്തിൽ 

രണ്ട്  യുവ സംവിധായകരുടെ  സിനിമകൾക്കായുള്ള  ചർച്ചകളും പുരോഗമിക്കുന്നതായി റഹ്‌മാനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.