Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടക്ക് 543 കോടി; റിലീസിനു മുമ്പേ യന്തിരൻ 2 വാരിയത് 490 കോടി

2-point-0-collection

പ്രി–റിലീസ് ബിസിനസ്സിൽ ബാഹുബലി 2വിന്റെ റെക്കോർഡ് തകർത്ത് രജനികാന്തിന്റെ 2.0. 543 കോടി മുടക്കിയ ചിത്രം ഇതിനോടകം 490 കോടി രൂപ നേടിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്ന്  പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല ട്വീറ്റ് ചെയ്തു.

ഡിജിറ്റൽ, സാറ്റലൈറ് അവകാശങ്ങൾ വിറ്റയിനത്തിൽ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമൻ തുകകളാണ്. മുടക്കുമുതലിന്റെ പകുതി ഇതിനോടകം തിരികെ നേടി കഴിഞ്ഞു. തെലങ്കാന/ആന്ധ്രാ പ്രദേശ്, കേരളം, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിർമാതാക്കളായ ലൈക്ക നിലനിർത്തുകയായിരുന്നു. ഇവിടങ്ങളിലെ ഉയർന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നു ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് മണിക്കൂർ 29 മിനിറ്റാണ് സിനിമയുടെ ൈദർഘ്യം. ചിത്രത്തിനു യു/എ സർട്ടിഫിക്കറ്റ് ആണ്.

സാറ്റലൈറ് അവകാശം: 120 കോടി (എല്ലാ പതിപ്പുകളും ചേർത്ത്)

ഡിജിറ്റൽ അവകാശം: 60 കോടി (എല്ലാ വേർഷനുകളും)

വടക്കേ ഇന്ത്യയിലെ തിയറ്റർ വിതരണാവകാശം: 80 കോടി (അഡ്വാൻസ് അടിസ്ഥാനത്തിൽ)

ആന്ധ്രാ/തെലുങ്കാന തിയറ്റർ വിതരണാവകാശം: 70 കോടി

കർണാടക തിയറ്റർ വിതരണാവകാശം: 25 കോടി

കേരളം തിയറ്റർ വിതരണാവകാശം: 15 കോടി

ആകെ: 370 കോടി.

ഇതിനൊപ്പം അഡ്വാൻസ് ബുക്കിങിൽ നിന്നും ലഭിച്ച 120 കോടി ചേർക്കുമ്പോൾ ചിത്രം റിലീസിനു മുമ്പേ വാരിയത് 490 കോടി. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. 

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡാകും 2.0 സ്വന്തമാക്കുക. ലോകത്തൊട്ടാകെയുള്ള മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യയിലെ ആദ്യത്തെ 75 മില്യൻ ഡോളർ വിഎഫ്എക്സ് വണ്ടർ എന്നാണ് ഹോളിവുഡിെല വൈറൈറ്റി മാസിക ചിത്രത്തെ വിശേഷിപ്പിച്ചത്. രാജമൗലിയുടെ ബാഹുബലി രണ്ടുഭാഗങ്ങളുടെ മുതൽമുടക്ക് നോക്കിയാലും 2.0യുടെ ഒപ്പമെത്തില്ല. എന്തിന് ഹോളിവുഡിലെ വമ്പൻ സിനിമകൾ പോലും ബജറ്റിന്റെ കാര്യത്തിൽ ഈ ശങ്കർ ചിത്രത്തിന്റെ പുറകിലാണ്.