Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര പുരസ്കാരം ലണ്ടനിൽ നിന്നും സ്വീകരിച്ച് വിജയ്

vijay-international-award

ഇളയദളപതി വിജയ്‌യ്ക്ക് രാജ്യാന്തര പുരസ്കാരം. ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനാഷനൽ അച്ചീവ്മെന്‍റ്സ് റെക്കഗ്നിഷൻ അവാർഡിൽ (ഐഎആർഎ) രാജ്യാന്തരതലത്തിൽ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരമാണ് വിജയ്‌യെ തേടിയെത്തിയത്. മെർസലിലെ അഭിനയത്തിനാണ് പുരസ്കാരം.  

ജോണ്‍ ബയേഗ, ജാമിയ ലോമസ്, ക്രിസ് അഡോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പരി ജോനാസ് തുടങ്ങിയ ഒരുപിടി രാജ്യാന്തര താരങ്ങളെ പിന്നിലാക്കിയാണ് വിജയ് അവാര്‍ഡ് നേടിയത്. വിജയ് ലണ്ടനിലെത്തി പുരസ്കാരം മേടിക്കുന്ന ചിത്രം ഐഎആർഎ ട്വീറ്റ് ചെയ്തു.