കാർത്തിയും മണിരത്നവും; കാട്ര് വെളിയതൈ

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാട്ര് വെളിയിതൈ എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ നായിക.

രവി വര്‍മനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ ആരംഭിച്ചു. എ ആർ റഹ്മാൻ ആണ് സംഗീതം.