ഇതു പ്രേതം തന്നെയോ; തമിഴ് നടന്റെ വിഡിയോ വൈറൽ

തമിഴ്ഹാസ്യതാരം സൂരി പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് സിനിമാപ്രേക്ഷകർക്കിടയിലെ ചർച്ചാവിഷയം. ഫെയ്സ്ബുക്കിലാണ് ഭീതിപ്പെടുത്തുന്നൊരു വിഡിയോ നടൻ ഷെയർ ചെയ്തത്. താൻ കണ്ടത് പ്രേതത്തെ തന്നെയാണെന്ന് നടൻ ഉറപ്പിച്ച് പറയുന്നു.

‘മൈ റിയൽ ഗോസ്റ്റ് എൻകൗണ്ടര്‍, ഇത് സത്യമാണ്. കൊയമ്പത്തൂരിൽ നിന്നും പളനി പോകുന്ന വഴി വെളുപ്പിന് രണ്ടര മണിക്കാണ് സംഭവം.’–സൂരി പറയുന്നു.

മനുഷ്യനെപ്പോലെ ഒരു രൂപത്തെയാണ് നടനും ഡ്രൈവറും കണ്ടത്. റോഡിന്റെ നടുക്കുനിന്ന ഭീകരരൂപത്തെ കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് വണ്ടി കൊണ്ട് ഇടിച്ചിടുകയായിരുന്നു.

എന്നാൽ ഇത് ആരാധകരെ പറ്റിക്കാൻ വേണ്ടി ചെയ്ത പ്രാങ്ക് വിഡിയോ ആണോ എന്നു വ്യക്തമല്ല. ഈ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.