അനുഷ്ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.
തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തിറങ്ങുക. പ്രകാശ്കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.
കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താൻ എന്ന് അനുഷ്ക വീണ്ടും തെളിയിക്കുകയാണ് ടീസറിലൂടെ. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതും ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്കയാകും പ്രധാനകഥാപാത്രമാകുക.