തടി കുറയ്ക്കാൻ അനുഷ്ക അമേരിക്കയിലേക്ക്

ബാഹുബലി 2-വിൽ അഭിനയിക്കുന്നതിനായി തന്റെ തടി കുറയ്ക്കാൻ തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി അമേരിക്കയ്ക്ക് പോകുന്നു. അവിടെ ചെന്ന് വെയിറ്റ് ലോസ് തെറാപ്പിയിലൂടെ തടി കുറയ്ക്കാനാണ് നടിയുടെ പദ്ധതി. നവംബർ അവസാനമാണ് ബാഹുബലി 2 ആരംഭിക്കുക.

പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്ക തടി വച്ചത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക.

കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താൻ എന്ന് അനുഷ്‌ക വീണ്ടും തെളിയിക്കുന്നു. ബാഹുബലിയിൽ ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.