ബാഹുബലിയെ വിറപ്പിക്കാൻ റാണ

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ബാഹുബലിയുടെയും വില്ലനായ ഭല്ലാലദേവയുടെയും പോരാട്ടം തന്നെയാണ് ചിത്രത്തിന്റെ ആവേശം. പുതിയ ഭാഗമെത്തുമ്പോൾ ഇരുകഥാപാത്രങ്ങള്‍ക്കും കരുത്ത് കൂടും.

അവരുടെ ആദ്യ കാലഘട്ടമാണ് രണ്ടാം ഭാഗത്തിൽ ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്കോവറാണ് ഭല്ലാലദേവയെ അവതരിപ്പിക്കുന്ന റാണ ദഗുപതി നടത്തിയിരിക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ തന്റെ പുതിയ ഗെറ്റപ്പ് ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ ശരീരഭാരം വർധിപ്പിച്ചാണ് റാണ ബാഹുബലി 2 വിൽ എത്തുന്നത്.