ഇളയദളപതിയുടെ ഭൈരവ; കിടിലൻ ടീസർ

ഇളയദളപതി വിജയ്‌ നായകനാകുന്ന ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങി. ‌‌വിജയ്‌യുടെ പഞ്ച് ഡയലോഗുകളും കിടിലൻ ആക്​ഷൻ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. വിജയ്‌യുടെ അറുപതാമത്തെ ചിത്രമാണ് ഭൈരവ.

അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവയില്‍ മലയാളിയായ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. മലയാളി നടി അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിൽ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. അടുത്ത വര്‍ഷം ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തും.