ഇളയദളപതിയുടെ നായികയായി കീർത്തി

'ഗീതാഞ്ജലി' എന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ അരങ്ങേറിയ നായിക കീര്‍ത്തി സുരേഷ് തമിഴിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. ശിവകാർത്തികേയൻ, വിക്രം പ്രഭു, ധനുഷ് തുടങ്ങിയവരുടെ നായികയായി തിളങ്ങുന്ന താരം ഇനി ഇളയദളപതി വിജയിയുടെ നായിക.

ഭരതൻ ഒരുക്കുന്ന ഇളയദളപതിയുടെ അറുപതാം ചിത്രത്തിലാണ് കീർത്തി നായികയായി എത്തുക. ശിവകാർത്തികേയൻ നായകനായി എത്തിയ രജനിമുരുകൻ ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയത്. ധനുഷിന്റെ കോടിയാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രം.