‌ഭാവനയുടെ സഹോദരന്‍ സംവിധായകനാകുന്നു

നടി ഭാവനയുടെ സഹോദരന്‍ ജയദേവും സിനിമാ രംഗത്തേക്ക്. സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്.

പട്ടിണിപ്പാക്കം എന്നാണ് ജയദേവിന്റെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കലൈ അരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. നടി ഛായാ സിങും ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തുന്നു.

മുളമൂട്ടില്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മലയാള ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണ് പട്ടിണിപ്പാക്കം. മലയാള താരം മനോജ് കെ. ജയനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.