കബാലി ടീസറിനെ വെല്ലാൻ ഇന്ത്യയിൽ ഇനി ആരുമില്ല

യൂട്യൂബില്‍ സുനാമി പോെലയാണ് രജനിയുടെ കബാലി ടീസർ ആഞ്ഞടിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡും കബാലിയ്ക്ക് സ്വന്തം. ആമിർ ഖാന്റെ ധൂം 3, സൽമാന്റെ സുൽത്താൻ എന്നീ സിനിമകളുടെ റെക്കോർഡ് ആണ് വെറും ദിവസങ്ങൾ കൊണ്ട് രജനി തകർത്തത്.

മെയ് ഒന്നിന് പുറത്തിറങ്ങിയ ടീസർ‌ ഇതിനോടകം ഒരു കോടി എഴുപത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. 24 മണിക്കൂറുകൾ കൊണ്ട് ടീസർ കണ്ടത് അമ്പത് ലക്ഷം ആളുകളാണ്. പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു.

ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ തരംഗം സൃഷ്ടിച്ചാണ് രജനിയുടെ കബാലി വരുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ലൈക്സ് ലഭിച്ച രണ്ടാമത്തെ ടീസറും കബാലി തന്നെ. ജുറാസിക് വേൾഡ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെക്കോർഡ് ആണ് കബാലി തകർത്തത്. മൂന്ന് ലക്ഷമായിരുന്നു ജുറാസിക് വേൾഡിന്റെ ടീസറിന് ലഭിച്ച ലൈക്സ്. കബാലിയ്ക്ക് മൂന്നുലക്ഷത്തി മുപ്പതിനായിരം ലൈക്സ്. അഞ്ച് ലക്ഷത്തിന് മുകളിൽ ലൈക്സുമായി സൂപ്പര്‍ഹീറോ ചിത്രം അവഞ്ചേഴ്സ് ആണ് കബാലിയ്ക്ക് മുന്നിൽ.